ജൂൺ അഞ്ച് മുതൽ വൃക്ഷവത്കരണം

വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷവത്കരണത്തിനായി വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും.

വിവിധ ഇനത്തിൽപ്പെട്ട ചന്ദനം, നെല്ലി, ഉങ്ങ്, നീർമരുത്, മണിമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകൾ ജൂൺ അഞ്ച് മുതൽ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവക്കാണ് നൽകുക.

ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലായ് ഏഴ് വരയാണ് വൃക്ഷവത്കരണം നടത്തുന്നത്.

കൽപ്പറ്റ ചുഴലി ജില്ലാ സ്ഥിരം നഴ്സറിയിലാണ് വിതരണം ചെയ്യാൻ തൈകൾ തയ്യാറാക്കിയിട്ടുള്ളത്.

വിശദവിവരങ്ങൾക്ക് കൽപ്പറ്റ സാമൂഹ്യ വനവത്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസുമായോ ബന്ധപ്പെടാം.

ഫോൺ- 04936 202623, 8547603848, 8547603847

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...