മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനെന്ന് വിഡി സതീശൻ.
മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയെ ഭയന്നാണ് ജീവിക്കുന്നത് എന്നും വലിയ കൊമ്പത്തെ ആളാണ്.
എന്നാൽ മനസ്സു മുഴുവൻ പേടിയാണ‍് എന്നും വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത് ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്.
2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചു.
എന്നിട്ടും പിണറായി വിജയൻ മാത്രം വിമർശിച്ചിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും നടത്തുന്നത് ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയെന്നും മുഖ്യമന്ത്രിക്ക് ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണെന്നും അദ്ദേഹം പറഞ്ഞു.