സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.സത്യജിത് റേ പുരസ്കാരത്തിൻ ഛായാഗ്രഹകനായ എസ് കുമാറും ,സത്യജിത് സാഹിത്യ അവാർഡിന് എഴുത്തുകാരിയായ കെ പി സുധീരയും അർഹരായി.സത്യജിത് റേ ഹേമർ ഗോൾഡൻ ആർക് ഫിലിം അവാർഡിൽ മികച്ച ചിത്രമായി ചാട്ടൂളി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടനായി ജാഫർ ഇടുക്കി(ചാട്ടുളി) മികച്ച നടി രോഷ്നി മധു( ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലൻസിയർ (ആഴം )മികച്ച സ്വഭാവ നടിയായി ലതാ ദാസും( ലാൻഡ് ഓഫ് സോളമൻ) അർഹരായി.സിനിമയെ സംബന്ധിച്ച മികച്ച പുസ്തകമായി ‘നമസ്കാരം ദിനേശാണ് പി.ആർ.ഓ’ എന്ന പുസ്തകവും ( എ.എസ്.ദിനേശ്) അവാർഡ് നേടി.സൊസൈറ്റി ചെയർമാൻ ,സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരിയത്, വൈസ് ചെയർമാൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജൂറി അംഗം ഡോ. ശ്രീദേവി നാരായണൻ, ഫെസ്റ്റിവൽ സെക്രട്ടറി ബീന ബാബു,സലിൽ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാർ, മനോജ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.