റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകള്‍ക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രെയ്നും തമ്മില്‍ വെവ്വേറെ ചർച്ച നടത്താനാണ് സൗദിയുടെ നീക്കം.30 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ചിരുന്നു.ഇതില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തിയിരുന്നു.