സ്‌കൂൾ കലോത്സവം; പതിനാറായിരത്തോളം മത്സരാർത്ഥികൾക്ക് അവാർഡ്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും നൽകും. മത്‌സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രോത്‌സാഹന സമ്മാനങ്ങളുമുണ്ട്. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഓവറോൾ ട്രോഫിയും ജില്ലാതല വിജയികൾക്കുള്ള ട്രോഫികളും നൽകും. ചൂരൽമലയിലെ മത്‌സരാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സമ്മാനവുമുണ്ട്.

Leave a Reply

spot_img

Related articles

മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്: കാതോലിക്കാബാവ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു എന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....

കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍

തൃശൂർ കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍.കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍...

തൃശൂരിലെ കനോലി കനാലില്‍ അജ്ഞാത മൃതദേഹം

തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിലാണ് അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ പത്ത് മണിയൊടെയാണ് നാട്ടുകാര്‍...

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ചാനൽ ചർച്ചയിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് ഈ മാസം 30 ന് വീണ്ടും...