ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങി

ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങി. ഇതോടെ സ്‌കൂളിലുണ്ടായിരുന്ന 162 കുട്ടികളും അധ്യാപകരും ഒരു രാത്രി മുഴുവന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കഴിഞ്ഞു.പുലര്‍ച്ചെ അഞ്ചരയോടെ പോലിസെത്തി നാട്ടുകാരും ചേര്‍ന്നാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. ഈസ്റ്റ് സിങ്ഭും ജില്ലയില്‍ പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്.സമീപത്തെ ഗുദ്ര നദിയില്‍ വെള്ളം പൊങ്ങിയതോടെ അധ്യാപകര്‍ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണര്‍ത്തി മേല്‍ക്കൂരയിലേക്ക് കയറി. പുലര്‍ച്ചെ 4 മണിയോടെ സ്‌കൂള്‍ കെട്ടിടം മുങ്ങി. അഞ്ചരയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് എസ്പി ഋഷഭ ഗാര്‍ഗ് പറഞ്ഞു. ഒറ്റനില കെട്ടിടം പൂര്‍ണമായും മുങ്ങി. ആസ്ബസ്റ്റോസ് ഷീറ്റിലാണ് കുട്ടികളും അധ്യാപകരും 5 മണിക്കൂറോളം മഴനനഞ്ഞ് ഇരുന്നത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...