12 -ാം വയസ് മുതൽ പുകവലി ശീലമാക്കിയ ഈ പെൺകുട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

12 -ാം വയസ് മുതൽ പുകവലി ശീലമാക്കിയ ഈ പെൺകുട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരാൾ ഉണ്ട്.

എന്നാൽ, 15 -ാമത്തെ വയസ്സിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ആളാണ് മെലീസ. യാത്രയയപ്പുകളോ, യാത്ര പറച്ചിലുകളോ ഇല്ലാതെ മുന്നറിയിപ്പുകളൊന്നും ഇല്ലാതെ താൻ സ്കൂളിൽ നിന്നും പുറത്തായി എന്നാണ് അവൾ പറയുന്നത്.

അത് വളരെ വേദനാജനകമായ ദിവസമായിരുന്നു എന്നാണ് അവൾ പറയുന്നത്.

മാതാപിതാക്കളോട് എന്ത് പറയും എന്ന് അറിയില്ലായിരുന്നു. മാതാപിതാക്കൾ അവളോട് പറഞ്ഞത് എന്തെങ്കിലും ജോലി കണ്ടുപിടിക്കണം എന്നായിരുന്നു.

അങ്ങനെ അവൾ ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിൽ അപ്രൻ്റീസായി ജോലിക്ക് ചേർന്നു. എന്നാൽ, സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിനുള്ളിൽ ആ ജോലിയും അവൾക്ക് നഷ്ടപ്പെട്ടു.

എന്നാൽ, അവൾ മറ്റ് സ്ഥാപനങ്ങളിൽ പഠനത്തിന് ചേർന്നു. ഒപ്പം എച്ച് ആർ അഡ്മിനിസ്ട്രേറ്ററായി ജോലിയും ചെയ്തു. യൂണിവേഴ്സിറ്റിയിൽ അവൾ പഠിച്ചതും ഹ്യുമൻ റിസോഴ്സസ് മാനേജ്മെന്റ് തന്നെ ആയിരുന്നു.

17 -ാമത്തെ വയസ്സിൽ അവൾ ഒരു Ford KA സ്വന്തമാക്കി അവളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. 26 -ാമത്തെ വയസ്സിൽ അവൾ സീനിയർ എച്ച് ആർ മാനേജറായി.

26 -ാം വയസ്സിൽ അവൾ സ്വന്തമായി വീട് വാങ്ങി ലണ്ടനിൽ നിന്നും എസെക്സിലേക്ക് മാറി. 10 വർഷം എച്ച് ആർ മേഖലയിൽ ജോലി ചെയ്ത ശേഷം അവൾ സ്വന്തമായി പ്രോപ്പർട്ടി ബിസിനസ് ആരംഭിച്ചു.

ആദ്യ വർഷം തന്നെ, 1.7 കോടി രൂപ അവൾ സമ്പാദിച്ചു. ഇന്ന് മാസം ലക്ഷങ്ങളാണ് അവൾ സമ്പാദിക്കുന്നത്.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...