സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം

വായനാ മാസാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കൈടുപ്പിച്ച് ‘വാര്‍ത്തകള്‍ക്കപ്പുറം’- സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം സംഘടിപ്പിക്കുന്നു.

പത്രവാര്‍ത്തകള്‍ അവലോകനം ചെയ്ത് സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതാണ് മത്സരം. സ്‌കൂള്‍ ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.ഇന്ന്
ജൂണ്‍ 19 മുതല്‍ 25 വരെയുളള പത്രങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് വിവിധ മേഖലകളിലെ വാര്‍ത്തയെക്കുറിച്ചുള്ള അവലോകനങ്ങളാണ് ന്യൂസ് ലെറ്ററില്‍ ഉള്‍പ്പെടുത്തേണ്ടത്.

തയ്യാറാക്കുന്ന കുട്ടികളുടെ പേര് ബൈലന്‍ ആയി ഓരോ അവലോകത്തിനും നല്‍കാം. പ്രാദേശികം, സംസ്ഥാനം, ദേശീയം, സാര്‍വ്വദേശീയം,           സ്പോര്‍ട്സ്, കല എന്നിങ്ങനെയുള്ള മേഖലകളിലെ വാര്‍ത്തകളുടെ അവലോകനം ഉള്‍പ്പെടുത്താം.

ഏറ്റവും പ്രധാനമെന്ന് തോന്നുന്ന വിഷയത്തില്‍ മുഖപ്രസംഗവും തയ്യാറാക്കി ഉള്‍പ്പെടുത്തണം. ചിത്രങ്ങള്‍, ഇല്ലസ്ട്രേഷന്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്. അവലോകനം എഴുതിയോ ടൈപ്പ് ചെയ്തോ തയ്യാറാക്കാം.


ഒരു സ്‌കൂളില്‍ നിന്ന് ഒരു എന്‍ട്രി അതത് ബിആര്‍സിക്ക് ജൂലൈ ഒന്ന് വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കണം. വിജയികള്‍ക്ക് ബിആര്‍സി തലത്തിലും ജില്ല തലത്തിലും സമ്മാനം നല്‍കും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...