സ്കൂൾ കായികമേള; അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേള; അത് ലറ്റിക്സിൽ മലപ്പുറം മുന്നിൽ, തൊട്ട് പിന്നിൽ പാലക്കാട്.അത് ലറ്റിക്സിൽ 32 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും, ആറ് വെള്ളിയും, അഞ്ച് വെങ്കലവുമടക്കം 63 പോയിൻ്റുമായാണ് മലപ്പുറം മുന്നിട്ട് നില്ക്കുന്നത്.55 പോയിൻ്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. ഏഴ് സ്വർണ്ണം, നാല് വെളളി, എട്ട് വെങ്കലം എന്നിവ നേടിയാണ് പാലക്കാട് കുതിക്കുന്നത്.39 പോയിൻ്റുമായി ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.27 പോയിന്‍റുള്ള തിരുവനന്തപുരമാണ് നാലാമത്.സ്കൂളുകളിൽ 33 പോയിൻ്റുമായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് മുന്നിൽ. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂൾ 21 പോയിൻ്റുമായി രണ്ടാമതുണ്ട്.14 പോയിന്‍റുള്ള സി എച്ച് എസ് കാല്‍വരി മൗണ്ടാണ് മൂന്നാമത്.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...