എഴാം ക്ലാസ് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ആണ് സംഭവം നടന്നത്.
കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. കോട്ടയം രാജഗിരി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ഷോണ്‍.
ഇന്ന് രാവിലെ ആറുമണിക്കാണ് ആനാപ്പുഴ ഉണ്ടേക്കടവ് വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതല്‍ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. അങ്ങനെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.