ഏകദേശം 55 വർഷം മുമ്പ് ചന്ദ്രനിൽ അപ്പോളോ 11 ലാൻഡ് ചെയ്ത് നീൽ ആംസ്ട്രോംഗ് ഇറങ്ങിയ സ്ഥലത്തുനിന്നും ഏകദേശം 250 മൈൽ അകലെ വ്യക്തമായ ഒരു ഗുഹയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
ലാവാ ട്യൂബിൻ്റെ തകർച്ച മൂലം ചന്ദ്രനിൽ ഒരു ആഴമേറിയ കുഴി മുമ്പ് രൂപപ്പെട്ടിരുന്നു. ഈ കുഴിയിൽ നിന്നും ഗുഹയിലേക്ക് എത്താനുള്ള വഴിയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
50 വർഷത്തിലേറെയായി ചന്ദ്രഗുഹകൾ ഒരു നിഗൂഢതയായി തുടരുന്നു.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചന്ദ്രൻ്റെ പുരാതന ലാവാ സമതലങ്ങളിൽ ഒരു കുഴി മാത്രമല്ല, പല കുഴികൾ ഉണ്ട്. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലും ചില കുഴികളുണ്ടാകാമെന്നും അവർ പറയുന്നു. .
ഈ കുഴികളിലും ഗുഹയിലും ബഹിരാകാശ സഞ്ചാരികൾക്ക് ഇടത്താവളങ്ങളായി ഉപയോഗിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഗുഹകളും കുഴികളും ബഹിരാകാശയാത്രികരെ കോസ്മിക് കിരണങ്ങൾ, സൗരവികിരണങ്ങൾ, മൈക്രോമെറ്റോറൈറ്റ് സ്ട്രൈക്കുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും.
ചന്ദ്രനിൽ വാസസ്ഥലങ്ങൾ നിർമ്മിക്കുന്നത് സമയമെടുടുക്കുന്ന പദ്ധതിയായതു കൊണ്ട് ഇതു പോലെയുള്ള അഭയകേന്ദ്രങ്ങളുടെ കണ്ടെത്തൽ ചന്ദ്രനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഉപകരിക്കും.