ബസിനടിയിലേക്ക് വീണ് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌ യാക്കര ജങ്ഷനിൽ ബസിനടിയിലേക്ക് വീണ് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.

കടുന്തുരുത്തി സ്വദേശി തോട്ടത്തിൽ വീട്ടിൽ സംഗീത (35) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.35 ഓടെയായിരുന്നു സംഭവം. കോട്ടമൈതാനത്തിനടുത്ത് ബേക്കറിയിലെ ജീവനക്കാരിയായ സംഗീത രാവിലെ കടയിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്.

യാക്കര ജങ്ഷനിൽ ബസ് സ്റ്റോപ്പിൽ നിർത്തിയിരുന്ന പാലക്കാട്‌ മീനാക്ഷിപുരം റൂട്ടിലോടുന്ന സ്വകാര്യ ബസിനെ മറികടക്കവേ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. സ്കൂട്ടർ മറിഞ്ഞതോടെ സംഗീത ബസിനടിയിലേക്ക് വീഴുകയും ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു.

സംഗീതയുടെ ഭർത്താവ് രാമചന്ദ്രൻ യാക്കരയിലെ സി.ഐ. ടി.യു. ലോഡിങ് തൊഴിലാളിയാണ്. സരീഷ്മ, സരീഷ് എന്നിവരാണ് മക്കൾ. മൃതദേഹം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വാഴക്കടവ് വാതക ശ്മശാനത്തിൽ.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...