സൂക്ഷ്മപരിശോധന പൂർത്തിയായി; 1637 പത്രികകൾ സ്വീകരിച്ചു, 337 എണ്ണം തള്ളി  

നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 337 പത്രികകൾ തള്ളി. 1637 എണ്ണം സ്വീകരിച്ചു.140 മണ്ഡലങ്ങളിലായി 1254 സ്ഥാനാർഥികളുടെ 2125 പത്രികകളാണ് ആകെ ലഭിച്ചിരുന്നത്.വരണാധികാരികളുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്.സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ, സ്വത്തുവിവരങ്ങൾ, ക്രിമിനൽ കേസുകൾ എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെയാണ്.ഇതുവരെ രണ്ട് പത്രികകൾ പിൻവലിച്ചിട്ടുണ്ട്.നാളെ വൈകീട്ട് വരെ പത്രിക പിൻവലിക്കാം.തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിക്കും.ഇതിനുശേഷമായിരിക്കും സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുക.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....