ഇടുക്കി മണ്ഡലത്തിൽ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ

ഇടുക്കി ലോക്സഭാ  മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ  എട്ട് സ്ഥാനാർത്ഥികൾ രംഗത്ത്.

12  പേരാണ് പത്രിക സമർപ്പിച്ചിരുന്നത്.

സൂക്ഷ്മ പരിശോധനയിൽ 4  സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളി.

ഡമ്മി സ്ഥാനാർത്ഥികളുടെ  പത്രികകളും  തള്ളിയവയിൽപ്പെടും.

മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ ഷീബ ജോർജ്ജിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയാക്കിയത്.

സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ച ക്രമത്തിലായിരുന്നു പരിശോധന.

ഏപ്രിൽ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക നിലവിൽ വരും.

ഇടുക്കി മണ്ഡലത്തിലെ  സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ

1. അഡ്വ. ജോയ്സ് ജോർജ് (സി പി ഐ (എം))
2. അഡ്വ. ഡീൻ കുര്യാക്കോസ് ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
3 .റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി)
4. സജി ഷാജി ( വിടുതലൈ ചിരുതൈകൾ കച്ചി)
5 .അഡ്വ. സംഗീത വിശ്വനാഥൻ (ഭാരത് ധർമജന സേന )
6 .ജോമോൻ ജോൺ   (സ്വതന്ത്രൻ)
7 .മനേഷ്  (സ്വതന്ത്രൻ)
8 .പി കെ സജീവൻ ( (സ്വതന്ത്രൻ)

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....