എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് 13ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ബിരുദവും പെർഫ്യൂഷനിസ്റ്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2386000 (സി ടി വി എസ് ഡിപ്പാർട്ട്മെന്റ്)