ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ദേശീയ പാതയിൽ രാവിലെ 6.10 നാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.ഒരാൾക്ക് ഗുരുതരപരിക്കും മറ്റുള്ളവർക്ക് നിസാര പരിക്കുമെന്നാണ് പ്രാഥമിക വിവരം.

