കഠിനമായ വയറു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നാൽപതുകാരിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 41 റബർ ബാൻഡുകൾ.തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം.റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.സ്കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ മുഴയും തടസ്സവും കണ്ടെത്തി അടിയന്തര ശസ്ത്രക്രിയ നടത്തിയത്.കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ ബാൻഡുകൾ ഒരോന്നായാണ് നീക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി സുഖം പ്രാപിച്ചു വരുന്നു.

