ഇങ്ങനെയും ചില സംശയങ്ങള്‍

ഡോ.ടൈറ്റസ് പി. വർഗീസ്

ബ്രഹ്മചര്യത്തിലൂടെ കൂടുതലായി എന്തെങ്കിലും ഊര്‍ജ്ജം ലഭിക്കുമോ?

ഇങ്ങനെ ലൈംഗികബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത് ഗുണകരമാണോ?

പ്രായത്തില്‍ വളരെ ഇളയ ബാലികമാരുമായി ലൈംഗികവേഴ്ച ചെയ്താല്‍ ആയുസ്സുകൂടുമെന്നുപറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

ശ്രീകുമാര്‍, തിരുവല്ല

മറുപടി

വളരെ കൗതുകകരമായ ഈ ചോദ്യം പല പുരുഷന്മാരും ചോദിക്കണമെന്ന് ആശിച്ച് മനസ്സില്‍ സൂക്ഷിച്ചതുതന്നെയായിരിക്കാം എന്നുതോന്നുന്നു.

ലൈംഗികബന്ധങ്ങളില്‍ നിന്നും ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്ന അവസ്ഥയാണല്ലോ ബ്രഹ്മചര്യം.

സെക്സ് ചെയ്യാതിരുന്നാല്‍ അഥവാ ശുക്ലം പുറത്തുപോവാതിരുന്നാല്‍ അത് ശരീരത്തിന് ഒരുപാട് ഊര്‍ജ്ജം (?) തരുമെന്നും ഇങ്ങനെ ‘സംഭരിക്കപ്പെടുന്ന’ ഊര്‍ജ്ജം ആയുസ്സു കൂട്ടുമെന്നും ഒരു തെറ്റായ ധാരണ പലരിലും കടന്നുകൂടിയിട്ടുണ്ട്.

ഈ ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കാനും കൂടുതല്‍ സംഭരിക്കാനുമായി ഇക്കൂട്ടര്‍ ലൈംഗികവേഴ്ചകള്‍ ഒഴിവാക്കുന്നു.

അഥവാ ഇത്തരം ‘സ്വയനിര്‍ബന്ധിത’ ബ്രഹ്മചര്യത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ ഇവര്‍ അമിത കുറ്റബോധത്തില്‍ മുങ്ങിത്താഴുകയും ചെയ്യുന്നു…..

ഈ ‘ലംഘനം’ പലതവണ ആവര്‍ത്തിക്കുന്നതോടെ ഇത്തരക്കാരുടെ മാനസികാവസ്ഥപോലും സങ്കീര്‍ണ്ണമാകും.

ലൈംഗികാഭിനിവേശം സാധാരണമായ ഒന്നുമാത്രമാണ്.

ഇണയുമായി അഥവാ ജീവിത പങ്കാളിയുമായി അത് സ്നേഹത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ പങ്കുവെയ്ക്കുമ്പോള്‍ ദാമ്പത്യബന്ധത്തിന്‍റെ കെട്ടുറപ്പ് പതിന്മടങ്ങ് ശക്തമാവുകമാത്രമല്ല ഇരുവരുടെയും മാനസിക-ശാരീരിക തലങ്ങളെ കൂടുതല്‍ ഉന്മേഷഭരിതമാക്കുകയും ചെയ്യുന്നു….

പ്രായത്തില്‍ വളരെ ഇളയ പെണ്‍കുട്ടികളുമായി വേഴ്ചയിലേര്‍പ്പെട്ടാല്‍ പുരുഷപങ്കാളി കൂടുതല്‍ ഉണര്‍വ്വുള്ളവനാകുമെന്നും ആയുസ്സുകൂടുമെന്നും ഒരു വിശ്വാസം കാലങ്ങളായി പറഞ്ഞു പകര്‍ന്ന് ചിലരുടെയെങ്കിലും മനസ്സിലുണ്ട്.

അറിവിന്‍റെ ഭണ്ഡാരം എന്നു വിശേഷിക്കപ്പെടുന്ന ‘നീതിസാര’ത്തില്‍ താഴെപറയും വിധം ഒരു ശ്ലോകമുണ്ട്.

“വൃദ്ധാര്‍ക്കോ ഹോമധൂമശ്ച
ബാലസ്ത്രീ നിര്‍മ്മലോദകം
രാത്രൗക്ഷീരാന്നഭുക്തിശ്ച
ആയുര്‍വര്‍ദ്ധനമുത്തമം”

‘വൈകുന്നേരം വെയില്‍ കൊളളുകയും ഹോമധൂപമേല്‍ക്കുകയും ബാലസ്ത്രീയോടുകൂടി ശയിക്കുകയും തെളിഞ്ഞ വെള്ളത്തില്‍ കുളിക്കുകയും രാത്രിയില്‍ പാല്‍ കുടിക്കുകയും ചെയ്താല്‍ ദിവസം പ്രതി ആയുസ്സ് വര്‍ദ്ധിക്കുമെന്നറിയുക.’

ഇങ്ങനെ പോകുന്നു നീതിസാരത്തിലെ പ്രസിദ്ധമായ ശ്ലോകത്തിന്‍റെ അര്‍ത്ഥം.

ഇതില്‍ പറഞ്ഞിരിക്കുന്ന മറ്റെല്ലാ കാര്യങ്ങളോടും ഒരു പരിധിവരെ യോജിക്കാമെങ്കിലും ബാലസ്ത്രീ(ബാലിക)യുമായി സെക്സ് ചെയ്താല്‍ ആയുസ്സു കൂടില്ല എന്നുമാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്‍റെ പേരില്‍ പിടിയിലായിട്ട് ഒടുവില്‍ പോലീസിന്‍റെ ഇടികൊണ്ട് ആയുസ്സു കുറയുമെന്നും സാധാരണ മലയാളിക്കുപോലും അറിയാം.

ഭാരതീയ ഋഷീശ്വരന്മാരുടെ തിരുവായ്മൊഴികളില്‍ നിന്നും തെരഞ്ഞെടുത്ത ജ്ഞാനത്തിന്‍റെ രത്നഖനികളായ പൗരാണിക ഗ്രന്ഥങ്ങളിലെ താരതമ്യേന ലഘുവായ ഇത്തരം ചില പിശകുകള്‍ നമ്മള്‍ ബുദ്ധിപൂര്‍വ്വം പ്രാവര്‍ത്തികമാക്കാതിരിക്കുന്നതാവും നല്ലത്.

യാതൊരു ശാസ്ത്രീയ അടിത്തറയും അതിനു പിന്നിലില്ല എന്നുള്ളത് ജ്ഞാനികളായ പൂര്‍വ്വികരെ ബഹുമാനിച്ചുകൊണ്ടുതന്നെ നമുക്ക് അംഗീകരിക്കാം.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...