സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസില്‍ അതിജീവിത സുപ്രീംകോടതിയില്‍ തടസഹർജി നല്‍കിയതായി സൂചന.തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.
അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നതിനെ ക്കുറിച്ചാലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നോ നാളെയോ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാനിരിക്കെയാണ് അതിജീവിതയുടെ തടസ്സഹർജി.