പൂരം കലക്കല്‍: അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം; കെ മുരളീധരന്‍

പൂരം കലക്കല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് കെ മുരളീധരന്‍.

അന്വേഷണ റിപ്പോര്‍ട്ട് ഇനി അലക്കേണ്ട ആവശ്യമില്ല. അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സിപിഐ നിലപാട് അവര്‍ എടുക്കട്ടെ. ആചാരങ്ങള്‍ക്ക് ഭംഗം വന്നപ്പോഴാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഒരുപാട് നെഗറ്റീവുകള്‍ ഉള്ള അജിത് കുമാറിന്റെ ഒരു റിപ്പോര്‍ട്ടും അംഗീകരിക്കില്ല ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങളില്ല. ഡിജിപി ഒരു നല്ല മനുഷ്യനാണ്, പക്ഷേ ഡിജിപിയെ ബൊമ്മയെപ്പോലെ ഇരുത്തിയിരിക്കുന്നു. പൂരത്തിന്റെ വെടിക്കെട്ട് മുടങ്ങി. അതിനേക്കാള്‍ ശക്തമായ വെടിക്കെട്ടാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...