ലൈംഗികാതിക്രമ കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു.ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പി.ടി കുഞ്ഞുമുഹമ്മദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ പൊലീസ് പി.ടി കുഞ്ഞുമുഹമ്മദിനെ ചോദ്യംചെയ്തിരുന്നില്ല.

