സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി.‘ദേ ഇങ്ങോട്ട് നോക്കിയെ’ എന്ന സിനിമയുടെ സെറ്റില്‍വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം.നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്മെയില്‍ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അഭിഭാഷകൻ ബ്ലാക്മെയില്‍ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു.