ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു.

സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.

ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്.

രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ട്‌ യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു.

ഇതേ മുന്നേറ്റം തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡ‍ിഎഫിന്റെ കണക്കുകൂട്ടൽ.

ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയര്‍ന്നിരുന്നു.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ  പേരുകളാണ് യുഡിഎഫിൽ നിന്ന് സജീവ പരിഗണനയിലുള്ളത്.

Leave a Reply

spot_img

Related articles

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...