ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സൂര്യാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ അഹമ്മദാബാദിലെത്തിയതായിരുന്നു താരം.
“അഹമ്മദാബാദിൽ 45 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയിൽ നടന് നിർജ്ജലീകരണം സംഭവിക്കുകയായിരുന്നു.
ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം മെഡിക്കൽ നിരീക്ഷണത്തിലാണ്.
ആശുപത്രിക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ട്,” വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
നടൻ്റെ പ്രിയ സുഹൃത്തും നടിയുമായ ജൂഹി ചൗള നടനെ ആശുപത്രിയിൽ സന്ദർശിച്ചു.
ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവന ഉടൻ ഉണ്ടാകുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.