ഷാജി എൻ കരുൺ അന്തരിച്ചു

മലയാള സിനിമയെ വേറിട്ട തലങ്ങളിൽ എത്തിച്ച അസാമാന്യ പ്രതിഭയായിരുന്നു ഷാജി എൻ കരുൺ. ഛായാഗ്രാഹകനായി തുടങ്ങിയ സിനിമാ ജീവിതമാണ് പില്ക്കാലത്ത് വിഖ്യാത സംവിധായകൻ എന്ന നിലയിലേയ്ക്കെത്തിയത്.അദ്ദേഹത്തിന്റെ കന്നി ചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി. കൊല്ലം ജില്ലയിൽകണ്ടചിറയിൽ എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നൽകി.

Leave a Reply

spot_img

Related articles

ദേശീയപാത നിര്‍മ്മാണം- മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്: രമേശ് ചെന്നിത്തല

ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി...

ദേശീയപാതാ തകർച്ച; സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി

ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ...

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്‌ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും...

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക്...