എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി.
ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
ആർ എസ് എസ്-ബി ജെ പി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ.
ഒരു വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്.
ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.