ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന ഹർജി തള്ളി
എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തള്ളി.
ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാർച്ച് 23 ലേക്ക് മാറ്റി.