ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്‍റെ സാന്നിധ്യമുണ്ട്.
ഇപ്പോള്‍ പൊയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ ഷാരൂഖിന്‍റെ ഈ പ്രോത്സാഹനത്തിനും പങ്കുണ്ടെന്ന് പറയാം.
അതേ സമയം എന്തുകൊണ്ടാണ് 2024 ഐപിഎല്‍ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ കെകെആറിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഷാരൂഖ് ഖാന്‍.
സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇത് പറയുന്നത്. കഴിഞ്ഞ സീസണില്‍ കെകെആറിന്‍റെ ഒരു മത്സരത്തിലും ഷാരൂഖ് എത്തിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം മൂന്ന് ചിത്രങ്ങളിലായി വളരെ തിരക്കിലായിരുന്നു ഷാരൂഖ്.
എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ക്ക് അപ്പുറം താന്‍ വലിയൊരു വിശ്രമം എടുത്തിരിക്കുകയാണ് എന്നാണ് ഷാരൂഖ് പറയുന്നത്.
അത് ഐപിഎല്‍ സീസണ്‍ ടൈം അയതിനാല്‍ ടീമിനൊപ്പം തുടരാന്‍ സാധിക്കുന്നുവെന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.
“എനിക്ക് വിശ്രമം എടുക്കണമെന്ന് തോന്നി. ശാരീരിക ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകളാണ് കഴിഞ്ഞവര്‍ഷം ഞാൻ ചെയ്തത്.
എന്‍റെ ടീമിനോട് ഞാൻ അവരുടെ എല്ലാ മത്സരങ്ങൾക്ക് വരുമെന്ന് നേരത്തെ വാക്കും നല്‍കിയിരുന്നു.
ഭാഗ്യവശാൽ, ആഗസ്റ്റ് അല്ലെങ്കിൽ ജൂൺ വരെ എനിക്ക് ഷൂട്ടിംഗ് ഇല്ല. അടുത്ത ചിത്രം ജൂണിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
അതിനാല്‍ എല്ലാ മത്സരത്തിനും വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്” – ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.