കേരളത്തിൽ നാളെ ചെറിയ പെരുന്നാൾശവ്വാൽ മാസപ്പിറവി കണ്ടത്തിൻ്റെ അടിസ്ഥാനത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സയിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത് തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.രാവിലെ മുതൽ വിവിധ സ്‌ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും.