ഷീബ പുന്നൻ കോട്ടയം നഗരസഭ വൈസ് ചെയർപേഴ്സൺ

കോട്ടയം നഗരസഭയുടെ വൈസ് ചെയർപേഴ്സണായി ഷീബാ പുന്നൻ തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചകഴിഞ്ഞ് കോട്ടയം നഗരസഭ കൗൺസിൽ ഹാളിൽ നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലാണ് ഷീബാ പുന്നൻ 31 വോട്ടുകൾ നേടി വിജയിച്ചത്. കോൺഗ്രസ് കൗൺസിലറായ സനിൽ കാണക്കാലിനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽഡിഎഫിലെ ഷിജാ അനിലിന് 15 വോട്ടും, എൻ ഡി എ യിലെ ദിവ്യ സുജിത്തിന് 6 വോട്ടും ലഭിച്ചു.ഇത് മൂന്നാമത് ഷീബ തവണയാണ് കോട്ടയം നഗരസഭ കൗൺസിലറാകുന്നത്. ദേവലോകം 16-ാം വാർഡിൽ നിന്നും 490 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഇത്തവണത്തെ വിജയം.കോട്ടയം ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റായ ഷീബ, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.

Leave a Reply

spot_img

Related articles

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനംസർക്കാർ യാഥാർഥ്യമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...