സൗഭാഗ്യത്തിന്‍റെ പ്രതീകം, ഷെഹനായ്

ഷെഹനായ് എന്ന സുഷിരവാദ്യം ഒരു മംഗളവാദ്യമാണ്.

പുണ്യമുഹൂര്‍ത്തങ്ങളിലും വിശേഷച്ചടങ്ങുകളിലും ഇത് വായിക്കുന്നു.

ഈ ഉപകരണത്തെ സൗഭാഗ്യത്തിന്‍റെ പ്രതീകമായി കരുതുന്നു.

അതുകൊണ്ടുതന്നെ ഉത്തരേന്ത്യന്‍ വിവാഹച്ചടങ്ങുകളിലും ഘോഷയാത്രകളിലും ഷെഹനായ് വായിക്കുന്നു.

ഷെഹനായിയില്‍ ഏഴു ദ്വാരങ്ങളുണ്ട്.

ചില ദ്വാരങ്ങള്‍ മെഴുകുകൊണ്ട് ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിരിക്കുന്നു.

കറുത്ത തടികൊണ്ടാണിതുണ്ടാക്കിയിരിക്കുന്നത്.

ശ്വാസം നിയന്ത്രിച്ച് ഷെഹനായ് വായിക്കാന്‍ നല്ല പരിശീലനം കൂടിയേ തീരൂ.

ഈജിപ്റ്റിലെ നായ് എന്ന വാദ്യത്തിന്‍റെ മറ്റൊരു രൂപമാണിതെന്ന് പറയപ്പെടുന്നു.

പുരാതനഭാരതത്തിലെ ഇടയന്മാര്‍ ഇത് ഉപയോഗിച്ചിരുന്നതായും കരുതുന്നു.

പണ്ടുകാലത്ത് പാമ്പാട്ടികള്‍ ഉപയോഗിച്ചിരുന്ന പുംഗി എന്ന ഉപകരണത്തില്‍ നിന്നുമാണ് ഷെഹനായിയുടെ ജന്മമെന്നും പറയപ്പെടുന്നു.

മുഗള്‍ഭരണകാലത്താണ് ഷെഹനായിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതെന്ന് കരുതുന്നു.

ഒരു ക്ഷുരകനാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തതെന്നും ഒരു കഥയുണ്ട്.

ഷാ എന്ന ചക്രവര്‍ത്തിയുടെ സദസ്സിലാണത്രേ ക്ഷുരകന്‍ ഇത് ആദ്യമായി വായിച്ചത്.

നായ് എന്നുവെച്ചാല്‍ ക്ഷുരകനെന്നാണര്‍ത്ഥം.

അങ്ങനെയാണ് ഷെഹനായ് എന്ന പേരു കിട്ടിയതെന്നും കരുതുന്നു.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...