ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

37 കാരനായ ധവാൻ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് താൻ വിരമിക്കുന്നതായി അറിയിച്ചത്.പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു.

2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.

ഇടംകയ്യന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...

ലോകകപ്പിൽ കൂടുതൽ ഗോൾ; മെസ്സിക്ക് റെക്കോർഡ്

ലോകകപ്പിൽ കൂടുതൽ ഗോൾ മെസ്സിക്ക് റെക്കോർഡ് ആകെ 16 ഗോൾജർമനിയുടെ മിറോസ്ലാവ് ക്ലോസിനൊപ്പം ലയണൽ മെസ്സിയുടെ ലോകകപ്പ് ഗോളുകൾ : 16 2006 ജർമനി : 12010 ദക്ഷിണാഫ്രിക്ക...

പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തില്‍ ഹെയ്റ്റിക്കെതിരെയുള്ള മത്സരത്തിലും നെയ്മര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തില്‍ ഹെയ്റ്റിക്കെതിരെയുള്ള അടുത്ത മത്സരത്തിലും ബ്രസീലിയന്‍ താരം നെയ്മര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍.നെയ്മറുടെ തിരിച്ചുവരവ് തിടുക്കത്തിലാക്കേണ്ടതില്ലെന്നാണ് കാനറിപ്പടയുടെ മാനേജ്‌മെന്റ് തീരുമാനം....

ലോകകപ്പ്; ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം

ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം.ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി ക്യുറാസോയെ തോല്‍പ്പിച്ച്‌. കളിയില്‍ തോറ്റെങ്കിലും...