ഷൈൻ ടോം ചാക്കോയെ വേട്ടയാടുന്നു; കുടുംബം

ഷൈൻ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടൽ തുടരുകയാണെന്ന് കുടുംബം പറഞ്ഞു. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്.ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു.അത്ര അടുപ്പമുള്ളവരാണ് ഇരുവരുമെന്നും ഷൈൻ ടോം ചാക്കോയുടെ കുടുംബം പറഞ്ഞു.സിനിമാ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബത്തിൻ്റെ പ്രതികരണം.നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻസിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്.അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല.ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണ് എന്ന് അറിയില്ല.വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.ഫോൺ സ്വിച്ച് ഓഫ് ആണ്. ക്യാമറയ്ക്ക് മുന്നിൽ ഒരു പ്രതികരണത്തിന് ഇല്ലെന്നും ഷൈൻ ടോം ചാക്കോയുടെ കുടുംബം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്.ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത്...

ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത്

ലഹരി പരിശോധനക്കിടെ ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽ റൂമിലെ സന്ദർശന വിവരങ്ങൾ പുറത്ത് വന്നു. പാലക്കാട് സ്വദേശികളാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടലിലെത്തിയ ശേഷം...

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ അമ്മ

ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ.സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും...

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.നടി വിൻ സി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തുന്ന സമയത്താണ്...