സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ സിനിമ കൾക്ക് വേണ്ടിയാണ് ശിവാനി ഗാനങ്ങൾ പാടിയിരിക്കുന്നത്. തിരുവനന്തപുരമാണ് ജന്മ ദേശമെങ്കിലും കുട്ടിക്കാലം മുതൽ ദുബായ് ൽ സെറ്റിലായിരിക്കുന്ന ശിവാനി പ്രശസ്ത സംഗീത സംവിധായകൻ സ്റ്റിൽജു അർജുനന്റെ മധുര നൊമ്പര ക്കൂട് എന്ന മ്യൂസിക് ആൽബത്തിൽ പാടിക്കൊണ്ടാണ് ഈ രംഗത്ത് വന്നത്

സിനിമകളുടെ സംഗീത സംവിധായകനും സ്റ്റിൽജു മാഷ് ആണെന്ന് ശിവാനി പറഞ്ഞു.ദുബായിലെ ഒരു ബ്രിട്ടീഷ് സ്കൂളിൽ പത്താം സ്റ്റാൻഡാർഡിൽ പഠിക്കുന്ന ശിവാനിക്ക് ഇനിയും പുതിയ അവസരങ്ങളിലൂടെ നല്ല നല്ല പാട്ടുകൾ പാടി ആലാപന രംഗത്ത് ശ്രദ്ധേയ യാകണമെന്ന് ആഗ്രഹമുണ്ട്.ശാസ്ത്രീയ സംഗീത പഠനം തുടരുന്ന ശിവാനിയുടെ ഗുരു ശരണ്യ ജഗദീഷ്, അതുല്യ ജയകുമാർ എന്നിവരാണ്.