ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി.

കമാഖ്യ എക്സ്പ്രസ്സിന്റെ 11എസി കോച്ചുകളാണ് ഞായർ രാവിലെ 11.45 ഓടെ പാളം തെറ്റിയത്.കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സി പി ആർ ഒ അശോക് കുമാർ മിശ്ര അറിയിച്ചു.എൻഡിആർഎഫും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....