ഷൂട്ടിങ് പരീശിലകനും, ദ്രോണാചാര്യ പുരസ്ക്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശിയാണ് പ്രൊ. സണ്ണി ജോസഫ്.85 വയസായിരുന്നു.ഉഴവൂർ മേക്കാട്ട് വീട്ടിൽ പ്രൊ. സണ്ണി ജോസഫ് ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു അദ്ദേഹം. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ് . 1964-ൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 26-ാം വയസ്സിലാണ് അദ്ദേഹം ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. 1993 മുതൽ 2012 വരെ 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു സണ്ണി തോമസ്.
കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് റിട്ട. പ്രൊ. ജോസമ്മ സണ്ണിയാണ് സണ്ണി തോമസിന്‍റെ ഭാര്യ.