വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കി

വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം.

ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിക്കും.

സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ശോഭായാത്ര.

എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും.

ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമര്‍പ്പണം ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചു.

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന’പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമെന്നും ബാലഗോകുലം അറിയിച്ചു.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...