ശ്രേഷ്ഠ ബാവയുടെ കബറടക്കം ശനിയാഴ്ച 3 ന്

യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് ആലവു പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും.

തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും.

നാളെ രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും. 9.30 ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടർന്ന് 10.30 ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ക്രമങ്ങൾ ആരംഭിക്കുന്നു. ഉച്ചനമസ്‌കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.

നവംബർ 2-ാം തീയതി ശനിയാഴ്‌ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെൻ്റർ കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങൾ ആരംഭിക്കും.

Leave a Reply

spot_img

Related articles

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർ 133; മരണ സംഖ്യ ഉയർന്നേക്കും

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർ 133. മരണ സംഖ്യ ഉയർന്നേക്കുമെന്ന് വിവരം.വ്യോമയാന മന്ത്രാലയം അന്വേക്ഷണം പ്രഖ്യാപിച്ചു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ...

അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ...

തത്കാല്‍ ബുക്കിംഗുകള്‍ ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം; ഇന്ത്യൻ റെയില്‍വേ

തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയില്‍വേ. ജൂലൈ 1 മുതല്‍, ആധാർ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയും മൊബൈല്‍...

എസിയുടെ താപനില ഇനി 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ത്താനാവില്ല

എസിയുടെ താപനില ഇനി 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ത്താനാവില്ല. രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന...