ശ്വേതാ ബച്ചൻ്റെ 50-ാം ജന്മദിന ആഘോഷം

തൻ്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി ശ്വേത ബച്ചൻ ഒരു പാർട്ടി സംഘടിപ്പിച്ചു.

കുടുംബാംഗങ്ങൾ മുതൽ അടുത്ത സുഹൃത്തുക്കൾ വരെ, ചില പ്രമുഖർ പാർട്ടിയിൽ പങ്കെടുത്തു.

ശ്വേത ബച്ചൻ്റെ പിതാവും നടനുമായ അമിതാഭ് ബച്ചൻ അവരുടെ മുംബൈയിലെ വസതിയിൽ നടത്തിയ ജന്മദിന പാർട്ടിയിൽ പങ്കെടുത്തു.

കഴിഞ്ഞയാഴ്ച മെഗാസ്റ്റാർ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതായി നിരവധി റിപ്പോർട്ടുകൾക്കു ശേഷം താരം രണ്ടാമതായി ആരാധകർക്കു മുന്നിലേക്ക് വന്നതായിരുന്നു.

ശ്വേതാ ബച്ചൻ്റെ അമ്മ ജയാ ബച്ചനും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരിൽ ശ്വേത ബച്ചൻ്റെ അടുത്ത സുഹൃത്തായ ഷാരുഖിൻ്റെ പത്നി ഗൗരി ഖാനും മകൾ സുഹാന ഖാനും ഉൾപ്പെടുന്നു.

ശ്വേതയുടെ മകൾ നവ്യ നവേലി നന്ദയും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് സിനിമാ നിർമ്മാതാവ് കരൺ ജോഹറിനൊപ്പം വസതിക്ക് പുറത്ത് നിൽക്ത്തുകുന്നുണ്ടായിരുന്നു.

ശ്വേതാ ബച്ചൻ്റെ മകൾ നവ്യ നവേലി നന്ദയുമായി ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങൾ പരക്കുന്ന ഖോ ഗയേ ഹം കഹാൻ താരം സിദ്ധാന്ത് ചതുർവേദിയും പാർട്ടിയിൽ എത്തിയിരുന്നു.

തൻ്റെ സഹോദരിയോടൊപ്പമുള്ള ചിത്രങ്ങളുടെ ഒരു കൊളാഷ് പങ്കിട്ടുകൊണ്ട്, സഹോദരനും നടനുമായ അഭിഷേക് ബച്ചൻ എഴുതി, “ജന്മദിനാശംസകൾ, ശ്വേതി! ഞാൻ അത് പറയുകയോ കാണിക്കുകയോ ചെയ്യില്ല. പക്ഷേ നീ എനിക്ക് ലോകമാണ്. നിന്നെ സ്നേഹിക്കുന്നു.”

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...