വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് നെടുമ്പാശ്ശേരിയിൽ മരിച്ചത്. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.