കൽപ്പറ്റ പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥൻ്റെ മരണം; പ്രധാന പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്.
പ്രധാന പ്രതികളായ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡൻ്റ് കെ അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ തുടങ്ങിയവരടക്കം ഒളിവിൽ കഴിയുന്ന പന്ത്രണ്ട് പേർക്കായാണ് പോലീസ് തെരച്ചിൽ ശക്തമാക്കിയത്.
നഗ്നനാക്കിയുള്ള ആൾക്കൂട്ട വിചാരണയ്ക്കും, ക്രൂര മർദ്ദനത്തിനും ഇരയായ ശേഷം തൂങ്ങി മരിച്ച സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായ ആറ് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ് എഫ് ഐ യൂണിറ്റ് അംഗം എസ് അഭിഷേക്, രെഹാൻ ബിനോയ്, എസ് ഡി ആകാശ്, ആർ ഡി ശ്രീഹരി, ബിൽ ഗേറ്റ്സ് ജോഷ്വ, ഡോൺസ് ഡായ് എന്നിവരെ റാഗിംഗ്, മർദ്ദനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിനിടെ പ്രതികളായ നാല് എസ് എഫ് ഐ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്