സിദ്ധാർഥൻ്റെ മരണം; കേസ് സിബിഐയ്ക്ക്

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടു.

ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.

കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ സിദ്ധാർഥന്റെ കുടുംബം സ്വാഗതം ചെയ്‌തു. നീതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...