പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തില്‍ അന്വേഷണം ഊർജിതമാക്കി സിബിഐ.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘമടക്കമുള്ളവർ ഇന്ന് കോളജിലെത്തും.
സിദ്ധാർഥനെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന എല്ലാവരും ഇന്ന് രാവിലെ ഒന്പതിന് ഹാജരാകണമെന്ന് സിബിഐ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം. അതിനിടെ കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.