പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കും.
കോളേജില്‍ പരിശോധന നടത്തിയ സംഘം, സിദ്ധാർത്ഥൻ ആള്‍ക്കൂട്ട വിചാരണ ഉണ്ടായ ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയുമെടുത്തു.
സിബിഐ പൂക്കോട് കോളേജില്‍ പരിശോധന സംഘടിപ്പിച്ചു.
ഹോസ്റ്റല്‍, മുറി, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
അന്വേഷണസംഘം വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുന്നു.
സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടിക ഒരുക്കി സിബിഐ. പട്ടിക വലുതാകുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളെയാണ് ഉള്‍പ്പെടുത്തിയത്.
ഇതിന് മുൻപ് കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് പ്രതി പട്ടികയില്‍ ചേർത്തിരുന്നത്.
ഇവർക്ക് പുറമെ ഒരാള്‍ കൂടി സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.
എന്നാല്‍ ഇയാളുടെ പേര് ഇതുവരെ പരാമർശിച്ചിട്ടില്ല