ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളി കുട്ടകങ്ങൾ

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളി കുട്ടകങ്ങൾ.വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത്‌ എന്നിവർ കുടുംബസമേതം എത്തിയാണ്ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ സമർപ്പണം നടത്തിയത്.ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വെള്ളി കുട്ടകങ്ങൾ ഏറ്റുവാങ്ങി. 3കിലോ നാന്നൂറ് ഗ്രാം തൂക്കം വരുന്ന ഒന്നും മൂന്ന് കിലോ 450 ഗ്രാം തൂക്കം വരുന്ന രണ്ട് കുട്ടകങ്ങളും ഉണ്ടായിരുന്നു.കുട്ടകങ്ങൾക്ക് മൊത്തം പത്ത്കിലോ 300 ഗ്രാം തൂക്കം വരും.ശർക്കര, നേന്ത്രപ്പഴം, ഇളനീർ എന്നിവ കൊണ്ട് കുടുംബാംഗങ്ങൾക്ക് തുലാഭരം നടത്തിയ ശേഷമാണ് വഴിപാടുകാർ മടങ്ങിയത്. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ വഴിപാടു കാരനായ ശ്യാം സുന്ദർ ശർമ്മയ്ക്കും കുടുംബത്തിനും ശ്രീ ഗുരുവായൂരപ്പൻ്റെ കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ നൽകി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...