പ്ലസ് വണ്‍ പ്രവേശനം: അടുത്ത വര്‍ഷം മുതല്‍ കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം

പ്ലസ്‌വണ്‍ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് നീക്കം.

പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളില്‍ അതത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്കേ ഈ സീറ്റില്‍ പ്രവേശനം പാടുള്ളൂ. എന്നാല്‍, ചില മാനേജ്‌മെന്റുകള്‍ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.

ഇത്തവണ പ്ലസ്‌വണ്‍ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയില്‍ ഉള്‍പ്പെട്ടത്. 21,347 സീറ്റില്‍ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.

Leave a Reply

spot_img

Related articles

തോമസ് കെ തോമസ് എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ വിഡി സതീശൻ

എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ തോമസ് എംഎല്‍എ 100 കോടി രൂപ കോവൂർ കുഞ്ഞുമോൻ എംഎല്‍എ വാഗ്ദാനം ചെയ്ത സംഭവത്തില്‍...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ...

പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ...

നവീൻ ബാബുവിൻ്റെ മരണം; പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം.കണ്ണൂർ...