എസ്.ഐ.ആര്‍ 2025: സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം

ബി.എല്‍.ഒമാര്‍ വോട്ടര്‍മാരുടെ എനുമറേഷന്‍ ഫോമുകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കാതിരുന്നാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.ബി.എല്‍.ഒമാര്‍ക്ക് ലഭ്യമായിരിക്കുന്ന എനുമറേഷന്‍ ഫോമുകളില്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഫീല്‍ഡുകള്‍ സ്റ്റാര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്യൂമറേഷന്‍ ഫോം വോട്ടര്‍മാര്‍ ഒരു രേഖപ്പെടുത്തലുകളും നടത്താതെ ഒപ്പിട്ട് മാത്രം നല്‍കിയാല്‍ പോലും കരട് വോട്ടര്‍ പട്ടികയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തും. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ മാറ്റം വരുത്തുന്നതിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്, അതിനു വേണ്ടി ഓണ്‍ലൈനായി ഫോറം 8 ലുള്ള അപേക്ഷ നല്‍കണം. ഫോണ്‍ നമ്പര്‍ ചേര്‍ക്കാനും ഫോറം 8 ആണ് ഉപയോഗിക്കേണ്ടത്. അത് ഇപ്പോഴും ഓണ്‍ലൈനില്‍ സ്വീകരിക്കുന്നുണ്ട്. ഒരു മിനിറ്റിനുള്ളില്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാം. തെറ്റായ സന്ദേശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...