എസ്‌ഐആര്‍; കരട് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് ഇന്ന് പ്രസിദ്ധീകരിക്കും

കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും.ഇന്നലെ വൈകുന്നേരം 6 മണി വരെയുള്ള കണക്കെനുസരിച്ച്‌ 24 ലക്ഷത്തിലധികം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല.എസ്‌ഐആർ വിവരശേഖരണം ഇന്നലെ അർധരാത്രിയാണ് അവസാനിച്ചത്. ഈ മാസം 23ന് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ കരട് പട്ടികക്കുമേല്‍ രാഷ്ട്രീയപാർട്ടികള്‍ക്കും വോട്ടർമാർക്കും ആക്ഷേപങ്ങളും പരാതിയും ഉന്നയിക്കാം. തിരികെ ലഭിക്കാത്ത ഫോമുകളുടെ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ കമ്മീഷൻ നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കരട് വോട്ടർ പട്ടിക ഡിസംബർ 23-നാണ് പ്രസിദ്ധീകരിക്കുക. പേര് ചേർക്കാനോ തിരുത്തലുകള്‍ക്കോ ആക്ഷേപങ്ങള്‍ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.

Leave a Reply

spot_img

Related articles

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനംസർക്കാർ യാഥാർഥ്യമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...