സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി.സിയായും ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിയായും നിയമിച്ചു ഗവർണർ രാജേന്ദ്ര അർലേക്കർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. രണ്ടുപേരും ഇന്ന് ചുമതലയേൽക്കും.സ്‌ഥിരം വി.സിമാരെ ഉടൻ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവർണർക്കു വിജ്‌ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർവകലാശാല ചട്ടപ്രകാരം ആറു മാസത്തേക്കാണ് താൽക്കാലിക വി.സിമാരുടെ നിയമനം എന്നതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയാണ് രാജ്ഭവൻ പുതിയ വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

