.പാലാ പിണ്ണാക്കനാട് മൈലാടി എസ്. എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ കൊലക്കേസ്
പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്
സിസ്റ്റർ ജോസ് മരിയയെ ( 75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്
2015 ഏപ്രിൽ 17 നായിരുന്നു സംഭവം
പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി
പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവന്തപുരം സെൻട്രൽ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.